മമ ധർമ്മ : മിഷൻ 2031 -2052

ഭാരതമുയരുന്നു .... ജഗദ് ഗുരുവായി (മമ ധർമ്മ : മിഷൻ 2031 -2052 ) ഭാരതത്തിന്റെ അമൂല്യ നിധികളായ, യോഗ, തന്ത്ര , വേദാന്തം, ഭാരതീയ ജ്ഞാന - വിജ്ഞാന ശാഖകൾ ഇവയെ ലോകമെങ്ങും പ്രചരിപ്പിച്ച് ഭാരതത്തെ ലോക ഗുരുവായി ഉയർത്തുന്നതിന് വേണ്ടിയുള്ള മഹാ ഋഷികളുടെ ആധ്യാത്മിക പദ്ധതിയ്ക്ക് സുപ്രധാനമായൊരു വഴിത്തിരിവ് സൃഷ്ടിക്കുന്ന വർഷമാണ് 2031. ഭാരതം ജഗദീശ്വരന്റെ അനുഗ്രഹം സദാ നിറഞ്ഞു നിൽക്കുന്ന ഒരു മഹനീയ രാഷ്ട്രമാണ്. എണ്ണമറ്റ ഋഷി പരമ്പരകളും , അവതാരങ്ങളും,ജ്ഞാന ശൈലങ്ങളായ ഗുരുവര്യന്മാരും, ആചാര്യന്മാരും, ദാർശനീകരും , അവധൂതന്മാരും, താന്ത്രികരും, മാന്ത്രികരും, അഘോരികളും, സന്യാസികളും, ജന്മമെടുത്ത ഈ പുണ്യ ഭൂമി ലോക രാജ്യങ്ങൾക്കിടയിൽ തിളങ്ങി വിളങ്ങി നിൽക്കുന്ന ആത്മീയതയുടെ പ്രകാശഗോപുരമാണ്. ലോകത്തെ മുഴുവൻ ആധ്യാത്മിക അനുഭൂതിയുടെയും, പരമ നന്മയുടെയും , ആരോഗ്യത്തിന്റെയും ഭൗതീക - ആത്മീയ വിജയത്തിന്റെയും അത്യുന്നതങ്ങളിലേയ്ക്ക് നയിക്കാൻ സദാ പ്രതിജ്ഞാബദ്ധമാണ് ഈ രാഷ്ട്രം.! അമൃതവർഷം, മഹാ ദൗത്യാരംഭ വർഷം, മാനവ പരിവർത്തന - പരിണാമ വർഷം എന്നൊക്കെ ഹിമാലായൻ യോഗികൾ വിശേഷിപ്പിക്കുന്ന ഈ 21 വർഷങ്ങൾ...