മമ ധർമ്മ : മിഷൻ 2031 -2052
ഭാരതമുയരുന്നു .... ജഗദ് ഗുരുവായി
(മമ ധർമ്മ : മിഷൻ 2031 -2052 )
ഭാരതത്തിന്റെ അമൂല്യ നിധികളായ, യോഗ, തന്ത്ര , വേദാന്തം, ഭാരതീയ ജ്ഞാന - വിജ്ഞാന ശാഖകൾ ഇവയെ ലോകമെങ്ങും പ്രചരിപ്പിച്ച് ഭാരതത്തെ ലോക ഗുരുവായി ഉയർത്തുന്നതിന് വേണ്ടിയുള്ള മഹാ ഋഷികളുടെ ആധ്യാത്മിക പദ്ധതിയ്ക്ക് സുപ്രധാനമായൊരു വഴിത്തിരിവ് സൃഷ്ടിക്കുന്ന വർഷമാണ് 2031.
ഭാരതം ജഗദീശ്വരന്റെ അനുഗ്രഹം സദാ നിറഞ്ഞു നിൽക്കുന്ന ഒരു മഹനീയ രാഷ്ട്രമാണ്. എണ്ണമറ്റ ഋഷി പരമ്പരകളും , അവതാരങ്ങളും,ജ്ഞാന ശൈലങ്ങളായ ഗുരുവര്യന്മാരും, ആചാര്യന്മാരും, ദാർശനീകരും , അവധൂതന്മാരും, താന്ത്രികരും, മാന്ത്രികരും, അഘോരികളും, സന്യാസികളും, ജന്മമെടുത്ത ഈ പുണ്യ ഭൂമി ലോക രാജ്യങ്ങൾക്കിടയിൽ തിളങ്ങി വിളങ്ങി നിൽക്കുന്ന ആത്മീയതയുടെ പ്രകാശഗോപുരമാണ്.
ലോകത്തെ മുഴുവൻ ആധ്യാത്മിക അനുഭൂതിയുടെയും, പരമ നന്മയുടെയും , ആരോഗ്യത്തിന്റെയും ഭൗതീക - ആത്മീയ വിജയത്തിന്റെയും അത്യുന്നതങ്ങളിലേയ്ക്ക് നയിക്കാൻ സദാ പ്രതിജ്ഞാബദ്ധമാണ് ഈ രാഷ്ട്രം.!
അമൃതവർഷം, മഹാ ദൗത്യാരംഭ വർഷം, മാനവ പരിവർത്തന - പരിണാമ വർഷം എന്നൊക്കെ ഹിമാലായൻ യോഗികൾ വിശേഷിപ്പിക്കുന്ന ഈ 21 വർഷങ്ങൾ ലോകത്ത് നിർണായകമായ ചില മാറ്റങ്ങൾ വരുത്തും.
2031 - 2052 വർഷങ്ങൾക്കിടയിൽ ഭാരതത്തിൽ ബൃഹത്തായ പുതിയൊരു ആധ്യാത്മിക ദൗത്യ നിർവഹണത്തിന് തുടക്കം കുറിയ്ക്കും. പിന്നീടത് ലോകമെങ്ങും വ്യാപിക്കും. ലോക ജനതയുടെ ഭൗതീക - ആത്മീയ ജീവിതത്തിൽ പുതിയ പാതകൾ തുറക്കപ്പെടും. ലോകം പരിണാമപരമായ പുതിയൊരു ദിശാ ബോധത്തിലേയ്ക്ക് നയിക്കപ്പെടും
ഈ വലിയ ആധ്യാത്മിക ദൗത്യ നിർവഹണത്തിനായി സൂക്ഷ്മ - കാരണ ലോകങ്ങളിൽ നിന്ന് ഉയർന്ന ആത്മാക്കൾ ഭൂമിയിൽ ജന്മമെടുക്കും. ശിവ തേജോരൂപികളായ അവർ ലോക ജനതയെ ആധ്യാത്മിക അനുഭൂതിയുടെ ഉത്തുംഗ ശൃംഖങ്ങളിലേയ്ക്ക് നയിക്കും. ഈ ആ ധ്യാത്മിക വിപ്ലവത്തിന്റെ നേതൃത്വത്തിനായി പരമശിവന്റെ ഒരു വലിയ അവതാരം ഭൂമിയിൽ ജന്മമെടുക്കുമെന്നും യോഗിമാർ പറയുന്നു. നിരവധി ഉയർന്ന ആത്മാക്കൾ ഈ ദിവ്യ ദൗത്യത്തിന്റെ ഭാഗമായി ലോകമെങ്ങും അവതരിക്കും.
ഈ 21 വർഷങ്ങൾ പൂർത്തീകരിക്കപ്പെടുമ്പോഴാണ്, ഇന്ന് ഈ അത്യന്താധുനീക യുഗത്തിൽ ഉയർന്ന ആധ്യാത്മിക പുരോഗതി പ്രാപിച്ച ഉയർന്ന ക്രിയാ യോഗ സാധകർക്ക് മാത്രം കാണാൻ സാധിക്കുന്ന മഹാ ഗുരു ശിവ ബാബ എന്ന് വിളിക്കുന്ന മഹാ അവതാർ ബാബാജി ലോക ജനതയ്ക്ക് മുന്നിൽ സ്വ ശരീരിയായി പ്രത്യക്ഷപ്പെടുക. !2053 ൽ ! ഇതേപ്പറ്റി ബാബാജിയുടെ ശിഷ്യനായ ശ്രീ.രാമയ്യ വ്യക്തമാക്കിയിട്ടുണ്ട് 'വേൾഡ് റിലീജിയൻ യോഗ' യുടെ നൂറാമത്തെ പാർലമെന്റിൽ സത് ഗുരു ബാബാജി നാഗരാജ് പോതുജന മദ്ധ്യത്തിൽ പ്രത്യക്ഷപ്പെടുമെന്ന്!അത് 2053 മുതൽ ആരംഭിക്കുന്ന മറ്റൊരു മഹാ ദൗത്യത്തിന്റെ തുടക്കമായിക്കും.
യോഗ ലോകമെങ്ങും പ്രചരിക്കും. ഏഴ് ഭൂഖണ്ഡങ്ങളിലും അതിന്റെ പ്രകാശം നിറയും. നിരാശയും സ്വാർത്ഥതയും, അജ്ഞാനവും അകന്ന് മനുഷ്യബോധം ഈശ്വരീയ ബോധത്തിലേയ്ക്ക് പരിണമിക്കും.ശിവ കുണ്ഡലിനീ വിദ്യ, ക്രിയാ യോഗം , തന്ത്ര ശാസ്ത്രം etc എന്നിവയിലേയ്ക്ക് ലോക ജനത ആകർഷിക്കപ്പെടും. യാഥാസ്ഥിതികവും, സങ്കുചിതവുമായ മത വിശ്വാസങ്ങൾ വെടിഞ്ഞ് ലോകം യോഗ - തന്ത്ര - വേദാന്ത ശാസ്ത്രങ്ങളിൽ കൂടുതൽ ആകൃഷ്ടരാകും.
യോഗ ചെയ്ത് കുണ്ഡലിനീ ശക്തി ജാഗ്രത്തായ നിരവധി ഗൃഹസ്ഥയോഗിമാർ ഈ വർഷങ്ങളിൽ ഭൂമിയിൽ ഉയർന്ന് വരും. അവർക്ക് പിറക്കുന്ന സത് സന്താനങ്ങൾ ജൻമനാ കുണ്ഡലിനീ ശക്തി ജാഗ്രത്തായവരായിരിക്കും. അവർ ഈ ലോകത്തെ ക്രിയാത്‌മകമായും , ആത്മീയമായും പുനർ നിർമ്മിക്കും.
സൂക്ഷ്മ - കാരണ ലോകങ്ങളുമായി കലികാലത്തിൽ മനുഷ്യന് നഷ്ടപ്പെട്ട ബന്ധം പുന:സ്ഥാപിക്കപ്പെടും. ദേവ - ഋഷി - യക്ഷ - കിന്നര - അപ്സര - നാഗ etc ലോകങ്ങളിലെ സൂക്ഷ്മാക്കളുമായി അതീന്ദ്രീയ തലത്തിൽ ബന്ധപ്പെടുന്ന ആധ്യാത്മികമായി ഉന്നതി പ്രാപിച്ച നിരവധി മനുഷ്യർ ഭൂമിയിൽ ജന്മമെടുക്കും.
ടെലിപ്പതി, ESP തുടങ്ങിയ ഇന്ദ്രിയാതീതമായ വിദ്യകളിൽ ചെറുപ്പത്തിലെ തന്നെ പ്രാവീണ്യം നേടിയ കുട്ടികൾ ഉണ്ടാവും. ഇന്ന് മൊബൈൽ ഫോണിൽ നാം കണ്ട് സംസാരിക്കുന്നത് പോലെ അവർ മനോമയ / അതീന്ദ്രിയ തലങ്ങൾ വഴി ആശയവിനിമയം നടത്തുന്നതിൽ വിദഗ്ദ്ധരായിരിക്കും
ആകാശ ഗമനം, ആസ്ട്രൽ ട്രാവലിംങ് , പരകായ പ്രവേശനം തുടങ്ങിയ സിദ്ധിവിശേഷങ്ങൾ യോഗ - തന്ത്രാദി വിദ്യകളിലൂടെ അനുഷ്ഠിച്ച് സിദ്ധി നേടിയ നിരവധി അതി മാനവർ ഉയർന്നുവരും.
ഇന്ന് ബസും, കപ്പലും, വിമാനവും മറ്റ് വാഹനങ്ങളും കര - ജല- ആകാശ യാത്രകൾക്ക് ഉപയോഗിക്കുന്നു. ഭാവിയിൽ ഇവ മൂന്നിലും ഒരേ പോലെ സഞ്ചരിക്കാവുന്ന പ്രകാശ സമാനമായ വേഗതയുള്ള അത്യന്താധുനീക വാഹിനികൾ നിർമ്മിക്കപ്പെടും. പെട്രോൾ, ഡീസൽ, വൈദ്യുതി എന്നിവയ്ക്ക് പകരമായി പുതിയൊരിന്ധനം വാഹനങ്ങളിൽ ഉപയോഗിക്കപ്പെടും. ശൂന്യാകാശത്തെക്കുറിച്ചും , നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഇന്ന് അജ്ഞാതമായ ചില ലോകങ്ങൾ, അവിടങ്ങളിലെ താമസക്കാർ , സൂക്ഷ്മലോക സംവിധാനങ്ങൾ എന്നിവയെക്കുറിച്ചൊക്കെ മാനവന് പുതിയ പുതിയ അറിവുകൾ ലഭിക്കും. ശുഭകരവും, പരിണാത്മകവുമായ ഒരു തലത്തിലേയ്ക്ക് ഭൂമണ്ഡലം ഉയർത്തപ്പെടും.
സാമൂഹിക വ്യവസ്ഥ ക്രിയാത്മകമായി മാറ്റപ്പെടും. ഇന്ന് നിലവിലുളള പല രാഷ്ട്രീയ പാർട്ടികളുടെയും പ്രസക്തി കാല പ്രയാണത്തിൽ നഷ്ടപ്പെടാം. മനുഷ്യ നന്മയിൽ അധിഷ്ഠിതമായ ഒരു പുതിയ രാഷ്ട്രീയ- സാമൂഹിക സംസ്കാരം ഭാരതത്തിൽ ശക്തിപ്രാപിക്കും.
ഭാരതത്തിന് ഏകീകൃതമായ, ആധ്യാത്മികതയിൽ അധിഷ്ഠിതമായ ഒരു വിദ്യാ ദർശനം ഉണ്ടാകും. യോഗ, ഭാരതീയ ജ്ഞാന വിജ്ഞാന മാർഗങ്ങൾ, കളരി, സിദ്ധ വിദ്യ തുടങ്ങിയ വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാകും. പരാ - അപരാ വിദ്യകളിൽ ജ്ഞാനികളായ വിദ്യാസമ്പന്നരായ ഒരു പുതു തലമുറ ഉദയം ചെയ്യും. ഭാരതത്തിൽ പണ്ട് ഉണ്ടായിരുന്ന .നളന്ദ - തക്ഷശില തുടങ്ങിയ ലോക പ്രശസ്തമായ സർവ്വകലാശാലകൾക്ക് സമാനമായ തരത്തിൽ ഒരു വലിയ സർവ്വകലാശാല ഇന്ത്യയിൽ ഉയർന്നു വരും. നാനാ ദേശങ്ങളിൽ നിന്നും വിജ്ഞാന ദാഹികളായ ജനങ്ങൾ അവിടേയ്ക്ക് ഒഴുകിയെത്തും.
ഭൂമി സുഖ-ദുഃഖ ങ്ങൾ നിറഞ്ഞതും നന്മ - തിന്മകൾ കലർന്നതുമായ ലോകമാണ്. ഏറെ ശുഭകരമായ കാര്യങ്ങൾ ഈ വർഷങ്ങൾക്കിടയിൽ സംഭവിക്കുമ്പോഴും ചില അശുഭകരമായ സാഹചര്യങ്ങൾ ലോകത്ത് ഉടലെടുക്കപ്പെടാം. നന്മയുള്ള ജനവിഭാഗങ്ങൾ കൂടുതൽ ഉയർന്നു വരുമ്പോഴും മറുവശത്ത് ആസുരിക ശക്തികൾ വളർന്ന് വരാം. മത വിശ്വാസത്തെ മറയാക്കി , വിശ്വാസികളെ ചൂഷണം ചെയ്ത് അന്യ മത സ്പർദ്ധ വളർത്തുന്ന ചില വിധ്വംസക ശക്തികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉടലെടുക്കാം. അത് ലോക ജനതക്കിടയിലും, രാജ്യങ്ങൾക്കിടയിലും പല തരത്തിലുള്ള അസഹിഷ്ണുതകൾ സൃഷ്ടിക്കാം. സാമ്പത്തിക - സൈനീക ശക്തിയാർജ്ജിച്ച ചില രാഷ്ട്രങ്ങൾ തമ്മിൽ കിട മൽസരവും അത് പിന്നീട് മറ്റൊരു മൂന്നാം ലോക മഹായുദ്ധത്തിന് സമാനമായ അന്തരീക്ഷം രാഷ്ട്രങ്ങൾക്കിടയിൽ ഉടലെടുക്കുന്നതിന് കാരണമായേക്കാം.
ഭാരതത്തിന് ചുറ്റുമുള്ള ചില ശത്രു രാജ്യങ്ങൾ ഒന്ന് ചേർന്ന് ഇന്ത്യയെ ആക്രമിക്കാൻ ശ്രമിക്കാം. രാജ്യത്തിനുള്ളിൽ അവർ ആഭ്യന്തര കലാപങ്ങൾക്ക് ചില സംഘടനകളെ ഉപയോഗപ്പെടുത്തി പരിശ്രമിക്കാം. എന്നാൽ ആർഷഭാരതത്തിൽ ജനക്ഷേമ തൽപരരായി, ധർമ്മിഷ്ഠരായി ഭരണ സാരഥ്യം വഹിക്കുന്ന ഭരണ കർത്താക്കൾ ഇതിനെയെല്ലാം അതിജീവിച്ച് ഭാരതത്തിന്റെ യശസ്സ് ലോകത്തിൽ ഉയർത്തും. പിന്നീട് ഭാരതം ലോകത്തെ നയിക്കും !
ഭാരതത്തിന് ചുറ്റുമുള്ള ചില ശത്രു രാജ്യങ്ങൾ ഒന്ന് ചേർന്ന് ഇന്ത്യയെ ആക്രമിക്കാൻ ശ്രമിക്കാം. രാജ്യത്തിനുള്ളിൽ അവർ ആഭ്യന്തര കലാപങ്ങൾക്ക് ചില സംഘടനകളെ ഉപയോഗപ്പെടുത്തി പരിശ്രമിക്കാം. എന്നാൽ ആർഷഭാരതത്തിൽ ജനക്ഷേമ തൽപരരായി, ധർമ്മിഷ്ഠരായി ഭരണ സാരഥ്യം വഹിക്കുന്ന ഭരണ കർത്താക്കൾ ഇതിനെയെല്ലാം അതിജീവിച്ച് ഭാരതത്തിന്റെ യശസ്സ് ലോകത്തിൽ ഉയർത്തും. പിന്നീട് ഭാരതം ലോകത്തെ നയിക്കും !
ധർമ്മാധർമങ്ങളുടെ പോരാട്ടത്തിൽ ആത്യന്തിക വിജയം എന്നും ധർമ്മ പക്ഷത്തായിരിക്കും. നന്മ - തിന്മകളുടെ സമിശ്ര ലോകമായ ഈ ഭൂമിയെ നന്മയിലേയ്ക്ക് നയിക്കുവാനായാണ് ഭാരതീയ ഋഷിവര്യന്മാർ സദാ പരിശ്രമിക്കുന്നത്. അത്തരം പരിശ്രമങ്ങൾക്ക് ഒരു പുതിയ ദിശാബോധം ഉണ്ടാക്കുന്ന കാലഘട്ടമാണ് 2031 - 2052. ഹിമാലയത്തിലെ സിദ്ധാശ്രമ പരമ്പരയാണ് ഈ മഹാ ദൗത്യത്തിന് സാരഥ്യം വഹിക്കുക. അതോടൊപ്പം വിവിധ യോഗ - തന്ത്ര - ആധ്യാത്മിക - സന്യാസ പരമ്പരകളും ഒന്ന് ചേർന്ന് പ്രവർത്തിക്കും. ഇവരുടെ സംയോജിതമായ പ്രവർത്തനത്തിൽ 'മാനവ ലോകം മാധവ ലോക' മായി പരിണാമം ചെയ്യപ്പെടും.
ഹിമാലയൻ സിദ്ധാശ്രമ പരമ്പരയ്ക്ക് കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന യോഗോപാസന കേന്ദ്രം, ശൈവ ശാക്തേയ താന്ത്രിക വിദ്യാ പീഠം, മമ ധർമ്മ സേവാ വിഭാഗം എന്നിവ ഇന്ന് മഹാ ഗുരുക്കന്മാരുടെ ഈ മഹാ ദൗത്യനായി അടിസ്ഥാന ശിലകൾ പാകുകയാണ്.
വരൂ ..... നമുക്ക് ഒരുമിച്ച് മുന്നേറാം ...
ഓം ലോകാ: സമസ്താ: സുഖിനോ: ഭവന്തു :
നന്മകൾ ഭവിക്കട്ടെ
🙏ഓം നമ: ശിവായ
പരമേശ്വര സ്മരണയോടെ ,
Team ,
Mama Dharma ECS
WhatsApp : 9526274785
Comments
Post a Comment